Flash News

ഇതിഹാസതാരം ബഫണ്‍ യുവന്റസ് വിടുന്നു

ഇതിഹാസതാരം ബഫണ്‍ യുവന്റസ് വിടുന്നു
X



റോം: ഈ സീസണിനൊടുവില്‍ യുവന്റസ് വിടുമെന്ന് ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പറായ ജിയാന്‍ ലൂജി ബഫണ്‍. യുവന്റസ് ക്ലബ്ബ് പ്രസിഡന്റായ ആന്‍ഡ്രിയ അഗ്‌നെല്ലിയാണ് ഇക്കാര്യം മാധ്യങ്ങളെ അറിയിച്ചത്. യുവന്റസില്‍ നിന്ന് മാറുന്ന ബഫണ്‍ മറ്റേതെങ്കിലും ക്ലബ്ബുകളില്‍ കളിക്കാനുണ്ടാകുമെന്നും അദ്ദേഹത്തിന്റെ വിരമിക്കല്‍ ഇപ്പോളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ശനിയാഴ്ച അലയന്‍സ് സ്‌റ്റേഡിയത്തില്‍ വെറോണയുമായുള്ള മല്‍സരം യുവന്റസ് ജഴ്‌സിയില്‍ ബഫണിന്റെ അവസാന പോരാട്ടമായിരിക്കും.17 വര്‍ഷങ്ങളായുള്ള യുവന്റസിനൊപ്പമുള്ള യാത്രയ്ക്ക് ആണ് ഈ തീരുമാനത്തോടു കൂടെ അവസാനമാകുന്നത്. ഈയിടെ യുവന്റസിന് ഇറ്റാലിന്‍ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും ഒഴിച്ചുകൂടാനാവാത്ത പങ്കാണ് ബഫണ്‍ വഹിച്ചത്.  2001 ല്‍ പാര്‍മയില്‍ നിന്ന് യുവന്റസിലേക്കെത്തിയ ബഫണ്‍ 655 മല്‍സരങ്ങളിലാണ് ടീം വല കാത്തത്. 2015-16 സീരി എ സീസണില്‍ തുടര്‍ച്ചയായ 974 മിനിറ്റുകള്‍ ഗോള്‍ വഴങ്ങാതെ വല കാത്ത ബഫണ്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. കൂടാതെ 292 ക്ലീന്‍ഷീറ്റുമായി ഏറ്റവും കൂടുതല്‍ ക്ലീന്‍ഷീറ്റിലെ റെക്കോഡ്, 10 തുടര്‍ ക്ലീന്‍ഷീറ്റിനുള്ള റെക്കോഡ്, ഒരു സീസണില്‍ മാത്രം 21 ക്ലീന്‍ഷീറ്റ് എന്ന റെക്കോഡ് തുടങ്ങി ഇറ്റലിയിലെ ഒരുവിധം എല്ലാ റെക്കോര്‍ഡും ബഫണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒമ്പത് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും നാല്  ഇറ്റാലിയന്‍ കപ്പ് കിരീടവും അടക്കം 21 കിരീടങ്ങള്‍ യുവന്റസിനൊപ്പം ബഫണ്‍ നേടി. ലീഗിലെ നിരവധി റെക്കോഡുകളും യുവന്റസിനൊപ്പം സ്വന്തമാക്കിയാണ് ബഫണ്‍ ടീം വിടുന്നത്.'പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫുട്‌ബോള്‍ മതിയാക്കുന്നതിനെക്കുറിച്ച് പോലും താന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ മികച്ച ചില ഓഫറുകള്‍ വന്നു, ഇപ്പോള്‍ ശനിയാഴ്ചത്തെ അവസാന മല്‍സരം മാത്രമേ തന്റെ ചിന്തയിലുള്ളൂ. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനമെടുക്കും ' ബഫണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it