Flash News

ഇതര സംസ്ഥാന പാല്‍ : പരിശോധിക്കാന്‍ നിര്‍ദേശം



കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്ന പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കേരളത്തിലെത്തുന്ന പാല്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വിതരണം ചെയ്യുകയാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതരസംസ്ഥാന പാലും പാലുല്‍പ്പന്നങ്ങളും പരിശോധനയ്ക്കു വിധേയമാക്കിയശേഷം രണ്ടു മാസത്തിനകം റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it