Kottayam Local

ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും: തിരുവഞ്ചൂര്‍

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ മെച്ചപ്പെട്ട അടിസ്ഥാന- ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന 'സ്വച്ഛ് ഭായ് സ്വസ്ഥ് ഭായ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ചെട്ടിക്കുന്ന് പാരഗണ്‍ ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് ഇതര സംസ്ഥാന തൊഴിലാളികളുടെ അദ്ധ്വനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ യോഗത്തില്‍ അദ്ധ്യക്ഷയായിരുന്നു. ജില്ലാ കലക്ടര്‍ യു വി ജോസ് വിഷയം അവതരിപ്പിച്ചു.
നഗരസഭ അധ്യക്ഷ ഡോ.പി ആര്‍ സോന മുഖ്യതിഥിയായിരുന്നു. നഗരസഭാ ഉപാധ്യക്ഷ ജാന്‍സി ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷീബ പുന്നന്‍, പാരഗണ്‍ മാനേജിങ് ഡയറക്ടര്‍ റെജി കെ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു, ജില്ലാ ലേബര്‍ ഓഫിസര്‍ കെ പി രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എന്‍ പ്രിയ, ജവഹര്‍ സുരക്ഷ പ്രോജക്ട് മാനേജര്‍ അഭിനാഷ് വി ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഡോമി ജെ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപില്‍ 250ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it