Kollam Local

ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടി കവര്‍ച്ച; ഒരാള്‍ കൂടി പിടിയില്‍



കൊട്ടിയം:— കൊട്ടിയം മൈലക്കാട് റോഡിന് സമീപം ചെരുപ്പ് കച്ചവടം നടത്തിയിരുന്ന ഇതരസംസ്ഥാന കച്ചവടക്കാരെ രാത്രി വെട്ടി പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയ സംഘത്തിലെ അവസാനത്തെ പ്രതിയും പോലിസ് പിടിയിലായി.മയ്യനാട് കൈതപ്പുഴ വടക്കതില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (37) ആണ് പോലിസ് പിടിയിലായത്.  ഇയാളുടെ കൂട്ടു പ്രതികളായ കാട്ടുണ്ണി എന്ന രഞ്ജിത്ത്, ശ്രീക്കുട്ടന്‍, ആദര്‍ശ്, വിഷ്ണു എന്നിവര്‍ നേരത്തേ പോലിസ് പിടിയിലായിരുന്നു.  പോലിസിന് പിടികൊടുക്കാതെ കറങ്ങി നടന്ന ഇയാളെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലിസ് വലയിലാക്കിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാളെ പിടികൂടുക പോലിസിന് വളരെ ശ്രമകരമാക്കി. നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ ഇയാള്‍ രാത്രി കാലങ്ങളില്‍ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുന്നതാണ് രീതി.  പോലിസ് എത്തുമ്പോള്‍ വളരെ വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപെടുന്ന ഇയാളെ വളരെ തന്ത്രപരമായ ഒരു നീക്കത്തിലാണ് പോലിസ് അറസ്റ്റ് ചെയ്തത്.  വളരെ ചെറുപ്രായത്തില്‍ തന്നെ മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഇയാള്‍ക്കെതിരേ കൊല്ലം ഈസ്റ്റ്, ഇരവിപുരം, പരവൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസ്സില്‍ പ്രതികളായ ഇവര്‍ക്കെതിരേ ഗുണ്ട നിയമം എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ് അിറയിച്ചു. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്, കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജയനാഥ്, കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, കൊട്ടിയം എസ്‌ഐ ബിജു, എഎസ്‌ഐ അഷറഫ്  ഷാഡോ പോലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it