malappuram local

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി



പുത്തനത്താണി: വളാഞ്ചേരി കാവും പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍  തിങ്ങിപ്പാര്‍ക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയ  വീര്യം കൂടിയ നീലച്ചടയന്‍ വിഭാഗത്തില്‍ പ്പെടുന്ന ആറോളം കഞ്ചാവ് ചെടികളാണ് കുറ്റിപ്പുറം എക്‌സൈസ് സംഘം ഇന്നലെ കണ്ടെടുത്തത്. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും അടുത്തിടെ നിരവധി പേരെ കഞ്ചാവുമായി   എക്‌സൈസ് പിടികൂടിയിരുന്നു.ചെടികള്‍ നട്ടുവളര്‍ത്തിയതെന്നു സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് സൂചന ലഭിച്ചതായും ഇവരെ കുറിച്ച്  അന്വേഷിച്ചുവരികയാണെന്നും കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എല്‍  ബിനുകുമാര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവ് കുമാര്‍, ഹംസ, ഗണേഷന്‍, ഐശ്വര്യ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it