ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡ്

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും തൊഴില്‍വകുപ്പ് റെയ്ഡുകള്‍ ശക്തമാക്കി. ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനത്തൊഴിലാളികളുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മേഖലയിലും നെടുമ്പാശ്ശേരിയിലും അഡീഷനല്‍ ചീഫ് സെക്രട്ടറിയും തൊഴില്‍വകുപ്പ് സെക്രട്ടറിയുമായ ടോം ജോസ്, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വ്യാപകമായ തൊഴില്‍നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
തൊഴിലിടങ്ങളിലെയും തൊഴിലാളികളുടെ വാസസ്ഥലങ്ങളിലെയും ന്യൂനതകള്‍ 15 ദിവസത്തിനകം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെ തൊഴിലുടമകള്‍ക്കും കരാറുകാര്‍ക്കും നോട്ടീസുകള്‍ നല്‍കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it