thrissur local

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ആരായുന്ന ചോദ്യാവലി പോലിസ് പുറത്തിറക്കി

ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികളേയും അവരെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകളേയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരായുന്ന ചോദ്യാവലി പോലിസ് പുറത്തിറക്കി.
ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി രണ്ട് ചോദ്യാവലികളാണ് പോലിസ് പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ പൂരിപ്പിച്ച ചോദ്യാവലിയുടെ ഒരു പകര്‍പ്പ് കെട്ടിട ഉടമയും സൂക്ഷിക്കണം.
ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ നടന്ന ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെ യോഗത്തില്‍ ചോദ്യാവലിയുടെ മാതൃകാ ഫോറങ്ങകള്‍ പോലിസ് വിതരണം ചെയ്തു. ഇതരസംസ്ഥാന തൊഴിലാളിയുടെ പേര്, വിളിപ്പേര്, മാതാപിതാക്കളുടെ പേര്, സ്വദേശത്തെ മേല്‍വിലാസം, പോലിസ് സ്‌റ്റേഷന്‍, സംസ്ഥാനം എന്നിങ്ങനെ തൊഴിലാളിയെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ വ്യക്തമാകുന്ന ചോദ്യാവലിയാണ് പോലിസ് തയ്യാറാക്കിയിരിക്കുന്നത്.
കെട്ടിട ഉടമകളെ സംബന്ധിച്ച ചോദ്യാവലിയിലും വിശദമായ വിവരങ്ങള്‍ പോലിസ് ആരായുന്നുണ്ട്. അതേ സമയം അഞ്ച് ദിവസങ്ങളിലായി നടന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് പരിധിയില്‍ 1,800 പേര്‍ രജിസ്റ്റര്‍ ചെയ്തു.
പോലിസിന്റെ സീല്‍ പതിച്ചതും രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയതുമായ ലാമിനേറ്റ് ചെയ്ത, തൊഴിലാളിയുടെ ഒരു ഫോട്ടോ വിവരശേഖരണത്തി ല്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് പോലിസ് നല്‍കുന്നുണ്ട്. ഇതു കാണിക്കുന്നവരെ മാത്രം ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് പോലിസിന്റെ കര്‍ശന നിര്‍ദ്ദേശം.
Next Story

RELATED STORIES

Share it