ernakulam local

ഇതര സംസ്ഥാന ക്യാംപുകള്‍ ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തുന്നതായി പരാതി

മൂവാറ്റുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന ക്യാംപുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തുന്നതായി പരാതി. കക്കൂസ് മാലിന്യമടക്കം ഒഴുകിയെത്തി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടുത്തെ ജീവിതം.
കീച്ചേരിപ്പടി, മഠത്തികോളനി, നിരപ്പ്, പെരുമറ്റം, പേഴയ്ക്കാപ്പിള്ളി തുടങ്ങി നിരവധി സ്ഥലത്താണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഇതര സംസ്ഥാന തൊഴിവാളികളെ കുത്തിനിറച്ചിരിക്കുകയാണ്. പ്രാഥമികാവശ്യം നിറവേറ്റാന്‍ പോലും സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് പലരുടെയും താമസം.
ഒരോ ചെറിയ മുറിയിലും പത്തോളം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരാളില്‍ നിന്നും 1000 രൂപയാണ് വാടകയായി ഈടാക്കുന്നത്.
ഇതേപോലെ നിരവധി മുറികളാണ് യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ നിര്‍മിച്ചിരിക്കുന്നത്. പലവട്ടം ഇവിടങ്ങളില്‍ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേവും ശക്തമാണ്. കക്കൂസുകളില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന മാലിന്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പതിക്കുകയാണെന്ന പരാതിയുമുണ്ട്.
ഇവിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലിസിനു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇവിടങ്ങളില്‍ ആരെല്ലാം വരുന്നു, താമസിക്കുന്നുവെന്നത് മുറിയുടമയ്ക്കു പോലും അറിയില്ലെന്നതാണ് വാസ്തവം.
ക്യാംപുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗവും കൈമാറ്റവും വന്‍തോതില്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മന്തും മലേറിയയുമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപിക്കുമ്പോഴാണ് അന്യ സംസ്ഥാന ക്യാംപുകള്‍ ശുചിത്വമില്ലാതായി മാറിയിരിക്കുന്നത്.
Next Story

RELATED STORIES

Share it