ഇതര സംസ്ഥാനങ്ങളിലെത്തിയ മല്‍സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ ഉദ്യോഗസ്ഥസംഘം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെത്തിയ തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ എണ്ണം, ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കല്‍, അവര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം, എന്നിവ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സന്ദര്‍ഭമനുസരിച്ച് സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് തീരദേശ വികസന കോ ര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അമ്പാടി (984631 0773), മഹാരാഷ്ട്ര- നിഫാം ഡയറക്ടര്‍ ഡോ. ദിനേശ് (9400497160, 8547870160) കര്‍ണാടക- ഗോവ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ കെ സതീഷ് കുമാര്‍ (9446033895, 9496007024), ലക്ഷദ്വീപ്- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് സാജു (9496007030) എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. ഗുജറാത്തിലെ വെരാവല്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, രത്‌നഗിരി, കര്‍ണാടക, ഗോവയിലെ മാള്‍പ്പ്, കാര്‍വാര്‍, വാസ്‌കോ പോര്‍ട്ടുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ഈ പ്രദേശങ്ങളിലെ മറ്റ് പോര്‍ട്ടുകള്‍ കൂടി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വികരിക്കും.
Next Story

RELATED STORIES

Share it