ernakulam local

ഇതര സംസ്ഥാനക്കാരുടെ ഇടയില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പന വ്യാപകം



പെരുമ്പാവൂര്‍:  മേഖലയില്‍ കഞ്ചാവു കച്ചവടത്തോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പനയും വ്യാപകം. തീവണ്ടി മാര്‍ഗം പശ്ചിമ ബംഗാളില്‍ നിന്നെത്തിക്കുന്ന ബ്രൗണ്‍ഷുഗറാണ് ഇവരുടെ ഇടയില്‍തന്നെ വിറ്റഴിക്കുന്നത്. ഇന്നലെ പെരുമ്പാവൂര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ചെറുവേലിക്കുന്നില്‍ നിന്നും 1.40 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പശ്ചിമ ബംഗാള്‍ മുര്‍ഷിഗാബാദ് സ്വദേശി മണ്ഡല്‍ ബുട്ടു(45)  കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി പഴയ വീട്ടില്‍ സനൂപ്(18) നെല്ലിക്കുഴി പൊട്ടക്കല്‍ വീട്ടില്‍ അഫ്‌സല്‍(18) എന്നിവര്‍ പിടിയിലായിരുന്നു.ഇതര സംസ്ഥാന തൊഴിലാളിയായ മണ്ഡല്‍ ബുട്ടു നാട്ടില്‍ നിന്നും എത്തിക്കുന്ന ബ്രൗണ്‍ ഷുഗര്‍ 500, 1000 രൂപ വിലക്കാണ് വിറ്റിരുന്നത്. ഇയാളുടെ പക്കല്‍ നിന്നും 49 പൊതികള്‍ പിടികൂടിയിരുന്നു. സനൂപിന്റെ പക്കല്‍ നിന്ന് നാലു പൊതി കഞ്ചാവും അഫ്‌സലിന്റ പക്കല്‍നിന്ന് ആറുപൊതിയുമാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ് പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തി ലായിരുന്നു റെയ്ഡ്.
Next Story

RELATED STORIES

Share it