ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സികള്‍ക്ക് ആരാധനാലയ പ്രവേശനമാവാം

ന്യൂഡല്‍ഹി: ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് സൊറാസ്ട്രിയന്‍ ആരാധനാലയത്തില്‍ പ്രവേശിക്കാമെന്ന് പാഴ്‌സി അഞ്ചുമന്‍ ട്രസ്റ്റ് സുപ്രിംകോടതിയില്‍. ട്രസ്റ്റിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹിന്ദു വിശ്വാസിയെ വിവാഹം ചെയ്ത ഗൂല്‍റോഖ് എം ഗുപ്ത ആരാധനാലയത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ട്രസ്റ്റ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ആരാധനാലയങ്ങളില്‍ പ്രാര്‍ഥിക്കുന്നതില്‍ വിലക്കില്ലെന്നും ഗൂല്‍റോഖിന്റെ 80കാരായ മാതാപിതാക്കളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്നും ട്രസ്റ്റ് കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it