Flash News

ഇതരസംസ്ഥാന പാല്‍ വിപണനം ഗുണനിലവാര പരിശോധനയ്ക്കുശേഷം: മില്‍മ



കോട്ടയം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പാ ല്‍ കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് വില്‍പന നടത്തുന്നതെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ പി എ ബാലന്‍മാസ്റ്റര്‍. കേരളത്തി ല്‍ മില്‍മയുടെ പ്രതിദിന സംഭരണം 12.4 ലക്ഷം ലിറ്ററും വിപണനം 13 ലക്ഷം ലിറ്ററുമാണ്. എറണാകുളം മേഖലാ യൂനിയന്റെ പ്രതിദിന സംഭരണം 3.2 ലക്ഷവും വിപണനം 3.3 ലക്ഷം ലിറ്ററുമാണ്. പാലുല്‍പാദനം കുറയാറുള്ള മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതിനാല്‍, പാലുല്‍പാദനം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇതരസംസ്ഥാനങ്ങളില്‍നിന്നുകൂടി പാലെത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. കേരളത്തിലെത്തിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് നേരിട്ടെത്തിക്കുന്ന പാലില്‍ ഫോര്‍മാലിന്‍ പോലുള്ള മാരകവിഷമുള്ള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കാര്‍ഷിക സര്‍വകലാശാലയും ക്ഷീരവകുപ്പും നടത്തിയ പരിശോധനയില്‍ വ്യക്തമായത്. അതുകൊണ്ട് അതിര്‍ത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിന് കര്‍ശന പരിശോധന നടത്താന്‍ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it