malappuram local

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പോലിസിന്റെ ക്രൂരമര്‍ദനം

പോത്തുകല്‍: സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ പോലിസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പോത്തുകല്‍ ആനക്കല്ലില്‍ വാടകക്ക് താമസിക്കുന്ന ഈസ്റ്റ് ബംഗാള്‍ ബിര്‍ഹും സ്വദേശികളായ പത്തോളം യുവാക്കള്‍ക്കാണ് പോത്തുകല്‍ സ്‌റ്റേഷനില്‍വച്ച് പോലിസുകാരുടെ മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി ആനക്കല്ലിലെ താമസസ്ഥലത്തെ വീടിന് മുന്നില്‍വച്ച് രണ്ട് തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതേതുടര്‍ന്ന് പോലിസ് ഇവരെ വ്യാഴാഴ്ച സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, ആവശ്യപ്പെട്ടതനുസരിച്ച് രേഖകള്‍ ഹാജരാക്കിയെങ്കിലും നിങ്ങള്‍ ബംഗ്ലാദേശികളല്ലേ എന്നു പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ.
മര്‍ദ്ദനത്തില്‍ അവശരായ ഇവര്‍ ഓട്ടോറിക്ഷയിലാണ്് തിരിച്ചുപോയത്. ഇവരില്‍ രണ്ടുപേര്‍ നാട്ടിലേക്ക് പോവുകയും ചെയ്തു. നാല് വര്‍ഷമായി ആനക്കല്ലിലാണ് തൊഴിലാളികള്‍ താമസം. നാട്ടുകാര്‍ക്ക് ഇവരെ കുറിച്ച് ഇത്രയും കാലം കാര്യമായ പരാതികളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, മദ്യപിച്ച് ബഹളം വച്ചതിന് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കുകയാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പോത്തുകല്‍ എസ്‌ഐ കെ ദിജേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it