Flash News

ഇഡി നോട്ടീസ് ഭയപ്പെടുത്താന്‍ യാസിന്‍ മാലിക്



ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭം നടത്തുന്നവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്് ഇഡി നോട്ടീസ് അയച്ചതെന്ന് കശ്മീര്‍ വിമോചനമുന്നണി നേതാവ് യാസിന്‍ മാലിക്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  2001ലുണ്ടായ ആക്രമണത്തിന്റെ പേരില്‍ യാസിന്‍ മാലിക്കിനും മറ്റു രണ്ടുപേര്‍ക്കും കേന്ദ്ര അന്വേഷണ ഏജന്‍സി ഇഡി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിനെക്കുറിച്ച് ഞാന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും താന്‍ അതു കൈപറ്റിയിട്ടില്ലെന്നും യാസിന്‍ മാലിക് പറഞ്ഞു. ഈ നോട്ടീസിന് തങ്ങളെ തളര്‍ത്താനാവില്ല. സമരത്തില്‍ നിന്നു പിന്നോട്ട് പോവുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it