Idukki local

ഇട്ടിയപ്പാറ ടൗണിലെ വണ്‍വേ സംവിധാനം പുനക്രമീകരിക്കണം



റാന്നി: ഇട്ടിയപ്പാറ ടൗണില്‍ നടപ്പാക്കിയ പൂര്‍ണമായ വണ്‍വേ സംവിധാനം പുനക്രമീകരിക്കണമെന്നാവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ ഇന്ന് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തും. രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ്്് എ ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയില്‍ അധ്യക്ഷത വഹിക്കും. ടൗണില്‍ ഉച്ചവരെ കടയടപ്പ് സമരവും നടത്തും. നേരത്തെ വലിയ വാഹനങ്ങള്‍ക്കു മാത്രമായിരുന്ന വണ്‍വേ ഒരുമാസം മുമ്പ്്് പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ വാഹനങ്ങള്‍ക്കും ബാധകമാക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണമായ വണ്‍വേ താല്‍കാലികമാണെന്നും പിന്നീട് ബുദ്ധിമുട്ടുകളുള്ളതായി കണ്ടെത്തിയാല്‍ പുനക്രമീകരണത്തെക്കുറിച്ച് ചിന്തിക്കാമെന്നും അന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതായി വ്യാപാരികള്‍ പറയുന്നു. വണ്‍വേ പൂര്‍ണമായി നടപ്പായ ശേഷം ഇത് ബാധകമായ കാവുങ്കല്‍പടി മുതല്‍ സപ്ലൈകോ പടി വരെയുള്ള ഭാഗങ്ങളിലെ ചെറുകിട വ്യാപാരികളുടെ കച്ചവടത്തെ സാരമായി ബാധിച്ചെന്നും ഇവര്‍ക്ക് വന്‍ നഷ്ടമാണുണ്ടാവുന്നതെന്നും പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയും വണ്‍വേ പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടും പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആര്‍ടി അധികൃതര്‍, പിഡബ്ല്യുഡി, പോലിസ്, രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്കിയിട്ടും യാതൊരു പ്രതികരണവുമില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. വണ്‍വേ ആവശ്യമെങ്കിലും ചെറുകിട കച്ചവടവും കച്ചവട സ്ഥാപനങ്ങളും നിലനില്‍ക്കത്തക്ക വിധത്തില്‍ ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യമെന്ന് പ്രസിഡന്റ്                  ജോസഫ് മാത്യു കരിങ്കുറ്റിയില്‍ പറഞ്ഞു. വ്യാപാരികള്‍ വണ്‍വേയ്ക്ക് എതിരല്ലെന്നും ടൗണിന്റെ  പ്രത്യേകതകള്‍ മനസ്സിലാക്കിയുള്ള വണ്‍വേയാണ് നടപ്പാക്കേണ്ടതെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
Next Story

RELATED STORIES

Share it