ഇടുക്കി വനത്തില്‍ തീ പടരുന്നു
BY Sumeera SMR4 March 2016 7:27 PM GMT
Sumeera SMR4 March 2016 7:27 PM GMT
തൊടുപുഴ: ഇടുക്കി വനമേഖലയില്‍ വന്‍ കാട്ടുതീ പടരുന്നു. ഇന്നലെ വൈകീട്ട് മൂന്നോടെ വനാന്തരത്തിനു മുകളിലൂടെ പറന്ന വിമാനത്തിന്റെ പൈലറ്റാണ് ഇതു സംബന്ധിച്ച വിവരം അധികൃതരെ അറിയിച്ചത്. നെടുമ്പാശ്ശേരി എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗത്തിനു ലഭിച്ച ഈ വിവരം ആലുവ പോലിസ് കണ്ട്രോള് റൂമിനു കൈമാറുകയായിരുന്നു. ഇവര്‍ ഇടുക്കി ജില്ലാ പോലിസ് കണ്ട്രോള് റൂമില്‍ അറിയിച്ചു.
തുടര്‍ന്നു എല്ലാ പോലിസ്-ഫോറസ്റ്റ് സ്റ്റേഷനുകളിലും വിവരം കൈമാറി ഭൂപ്രദേശം ഏതെന്നു കണ്ടെത്താന്‍ നിര്‍ദേശം നല്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ജില്ലയുടെ 72 നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയപ്പോഴാണ് തീ പടരുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ രാത്രി വൈകും വരെ വനത്തില്‍ തീപ്പിടിത്തം റിപോര്‍ട്ട് ചെയ്തിട്ടില്ല. മറയൂര്‍ മാട്ടുന്ത ചോലയിലും പുല്‍മേടുകളിലും തീ പടരുന്നതായി കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT