Idukki local

ഇടുക്കി മെഡി. കോളജിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഗ്യാസ് ചോര്‍ന്നു

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഗ്യാസ് സിലിന്‍ഡര്‍ ചോര്‍ന്ന് വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇടുക്കി മെഡിക്കല്‍ കോളേജിലെ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന മുറിയിലാണ് ഗ്യാസ് ചോ ര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
മുറിയിലുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാര്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെ് ഗ്യാസ് സിലിന്‍ഡറിന്റെ ഹോസ് ഊരിപ്പോയതാണ് അപകടത്തിനു കാരണം. ഗ്യാസ് ലീക്കാവുന്നത് കണ്ട് ഭയന്ന ഇവര്‍ പുറത്തേക്ക് ഇറങ്ങി ഓടി. സമീപത്തുണ്ടായിരുന്ന ആളുകളെയും ഇവര്‍ ഇവിടെ നിന്നു നീക്കി. ഇടുക്കിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ഗ്യാസ് സിലിന്‍ഡര്‍ ഓഫാക്കിയത്. ഈ സമയത്ത് സിലന്‍ഡറിലുണ്ടയിരുന്ന പകുതി ഗ്യാസ് ലീക്കായിരുന്നു. ഗ്യാസ് ഉപയോഗിച്ച ശേഷം റെഗുലേറ്റര്‍ ഓഫ് ചെയ്യാതിരുന്നതാണ് ഗ്യാസ് പടരാന്‍ കാരണമായത്.
ജീവന്‍ പണയം വച്ചാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഉള്ളില്‍ കടന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സമീപത്തായി മറ്റൊരു ഗ്യാസ് കുറ്റിയും വിറക് അടുപ്പും ഉണ്ടായിരുന്നു. വിറകടുപ്പില്‍ കനല്‍ ഉണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നത് രക്ഷയായി.
ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ജെയിംസ് ജോര്‍ജ്, ജീവനക്കാരായ പി കെ രാകേഷ്, എംപി സിജു,റ്റിജി ശശി, ജേക്കബ് മാത്യു,എഡി അഗസ്തി എന്നിവരടങ്ങിയ സംഘമാണ്ആശുപത്രിയില്‍ രക്ഷ പ്രവര്‍ത്തനത്തിനു എത്തിയത്.
Next Story

RELATED STORIES

Share it