ഇടുക്കി മുതല്‍ കാസര്‍കോട് വരെ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സദാനന്ദ ഗൗഡ

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒരു എംപിയും ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടില്ല. വരള്‍ച്ച പടിവാതില്‍ക്കലെത്തിയപ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതുന്നത്. ഇപ്പോള്‍ നടത്തുന്ന ശ്രമം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന് വിമുഖതയാണ്. മുഖ്യമന്ത്രി ഹൈക്കോടതി ജഡ്ജിയുടെ ശുപാര്‍ശയോടെ കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കണം. ഇതു ലഭിച്ചാല്‍ ഉടന്‍ തന്നെ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എയിംസിന് കേരളത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഇവിടെ നിന്നുള്ള എംപിമാരാരും ഒരക്ഷരം പോലും ഉരിയാടിയില്ല.
പുതിയ പദ്ധതികള്‍ ഒന്നും തന്നെ ആവശ്യപ്പെട്ടില്ല. ദക്ഷിണേഷ്യയിലെ മികച്ച പോര്‍ട്ടായി മാറാന്‍ സാധ്യതയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനായും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it