ഇടുക്കി ഡാമില്‍ 11 അടി വെള്ളം കൂടി

തൊടുപുഴ: തോരാതെ പെയ്ത മൂന്നു ദിവസത്തെ മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 11 അടിയിലേറെ ഉയര്‍ന്നു. മൂന്ന് ദിവസത്തെ പെരുമഴയാണ് ജലനിരപ്പ്് 11.25 അടി ഉയര്‍ത്തിയത്. തിങ്കളാഴ്ച മാത്രം നാലര അടി വെള്ളമാണ് കൂടിയത്. 2336.42 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. ശേഷിയുടെ 35 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തേക്കാള്‍ 25 ശതമാനം കൂടുതലാണിത്. അതേസമയം, മുല്ലപ്പെരിയാറില്‍ മൂന്നു ദിനം കൊണ്ട് എട്ടടി വെള്ളമാണ് കൂടിയത്.
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് പാലക്കാട്ടെ മണ്ണാര്‍ക്കാട്ടാണ്,180 മില്ലിമീറ്റര്‍. നിലമ്പൂരില്‍ 175.4 മില്ലിമീറ്ററും വയനാട് വൈത്തിരിയില്‍ 153.4 മില്ലിമീറ്ററും മഴ ലഭിച്ചു. സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Next Story

RELATED STORIES

Share it