Flash News

ഇടുക്കി ഡാം: സുരക്ഷാ മുന്നറിയിപ്പുമായി ട്രോളുകളും

ഇടുക്കി ഡാം: സുരക്ഷാ മുന്നറിയിപ്പുമായി ട്രോളുകളും
X

കോഴിക്കോട്: ഇടുക്കി അണക്കെട്ട് നിറഞ്ഞു കവിഞ്ഞ സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി ട്രോളുകളും. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ വിവരങ്ങളാണ് ട്രോളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജനങ്ങളെ ഭീതിപ്പെടുത്താതെ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന തരത്തിലാണ് ട്രോളുകള്‍ രൂപ കല്‍പന ചെയ്തിരിക്കുന്നത്. അതേസമയം ട്രോളുകള്‍ സുരക്ഷാ മുന്നറിയിപ്പുകളുടെ ഗൗരവം കെടുത്തിക്കളയുമോ എന്ന ആശങ്കയമുണ്ട്. സലിംകുമാര്‍, ജഗതി, ഹരിശ്രീ അശോകന്‍ തുടങ്ങി മലയാളത്തിലെ കോമഡി താരങ്ങളുടെ വിവിധ ഭാവങ്ങള്‍ ചിത്രീകരിച്ചാണ് ട്രോളുകള്‍ ഒരുക്കിയിട്ടുള്ളത്.
പെരിയാറിലും വെള്ളക്കെട്ടുകളിലും ഉള്ള കുളി ഒഴിവാക്കുക, ആവശ്യസാധനങ്ങള്‍ നേരത്തെ തന്നെ കരുതി വയ്ക്കുക, പരിഭ്രാന്തി ഉണര്‍ത്തുന്ന തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, എമര്‍ജന്‍സി സാഹചര്യത്തില്‍ പോലിസിന് തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക, ഡാമിലെ വെള്ളം പോകുന്ന നദിയുടെ തീരത്തേക്ക് പോകാതിരിക്കുക, നദിക്കരയില്‍ സെല്‍ഫി എടുക്കാതിരിക്കുക തുടങ്ങി ഏറെ ഉപകാരപ്പെടുന്ന സുരക്ഷാ മുന്‍കരുതലുകളാണ് ട്രോളുകളായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.


ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ എന്തൊക്കെ മുന്നറിയിപ്പ് സ്വീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ട്രോളുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം.നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്. ഒരു കാരണവശാലും ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്.
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്,
നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക, ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക. തുടങ്ങിയ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ദിവസം ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it