Idukki local

ഇടുക്കി എഡിഎമ്മും ഡപ്യൂട്ടി കലക്ടറും വിരമിച്ചു



ചെറുതോണി: ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ ആര്‍ പ്രസാദ് 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 1984 മെയ് 30നാണ് കോട്ടയം താലൂക്ക് ഓഫിസില്‍ എല്‍.ഡി.സിയായി സ ര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. റവന്യൂ വകുപ്പില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള കെകെആര്‍ പ്രസാദ് കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ തഹസീല്‍ദാരായും കോഴിക്കോട്, തൊടുപുഴ താലൂക്കുകളില്‍ തഹസീല്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ എല്‍. ആ ര്‍ ഡെപ്യൂട്ടികലക്ടറായും പ്രവര്‍ത്തിച്ചു. കോട്ടയം വൈക്കം കല്ലറ സ്വദേശിയാണ് കെ കെ ആര്‍ പ്രസാദ്. കലക്‌ട്രേറ്റിലെ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ പി ജി സഞ്ജയനും 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് വിരമിച്ചത്. തൊടുപുഴ മണക്കാട് സ്വദേശിയായ സഞ്ജയന്‍ 1983ല്‍ ദേവികുളം താലൂക്കില്‍ എല്‍. ഡി. സിയായാണ് സര്‍വ്വീസില്‍ പ്രവേശിപ്പിച്ചത്. തൊടുപുഴ താലൂക്ക് ഓഫിസ്, കാരിക്കോട്, കുമാരമംഗലം വില്ലേജ് ഓഫിസുകള്‍, തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ്, മുരിക്കാശ്ശേരി എന്നിവിടങ്ങളില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍, ദേവികുളം ആര്‍.ഡി.ഒ ഓഫിസില്‍ സീനിയര്‍ സൂപ്രണ്ട്, നെടുങ്കണ്ടം, കരിമണ്ണൂര്‍ എല്‍.എ ഓഫിസുകളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
Next Story

RELATED STORIES

Share it