ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം

ചെറുതോണി: ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം. എന്നാല്‍, ചലനത്തിന്റെ പ്രഭവകേന്ദ്രം എറണാകുളത്തിന് ഏഴു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഇടുക്കി അണക്കെട്ടിനോടു ചേര്‍ന്ന ഭൂകമ്പമാപിനിയില്‍ ഭൂചലനത്തിന്റെ തീവ്രത 1.5 രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയാണു സംഭവം. ഞായറാഴ്ച 1.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ചലനങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 13ന് ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി ആര്‍ച്ച്ഡാമിനോടു ചേര്‍ന്ന് ഭൂചലനമുണ്ടായി. അന്നും 1.5 ആണ് തീവ്രത രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it