ഇടുക്കിയില്‍ പിടിയിലായ യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം വെണ്‍മണി സ്വദേശി ടോമിയുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പിടിയിലായ ആളുടെ ഡിഎന്‍എ പരിശോധനയ്ക്കയച്ചു. ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്കാണ് ഇയാളുടെ ഡിഎന്‍എ സാംപിള്‍ അയച്ചത്. പരിശോധനാഫലം നാലു ദിവസത്തിനകം അറിയാം. പോലിസ് തയ്യാറാക്കിയ രേഖാചിത്രത്തോട് നാടോടിയായ യുവാവിനുള്ള സാദൃശ്യമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കാരണം. ഇയാളുടെ മുന്‍പല്ലുകള്‍ക്കുള്ള വിടവും ശരീരത്തില്‍ വിവിധ ഭാഗങ്ങളിലുള്ള മുറിവേറ്റ പാടുകളുമാണ് പോലിസിനു ഇയാളില്‍ സംശയം ജനിപ്പിച്ചത്. വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍ട്ട് വരുന്നതുവരെ ഇയാള്‍ പോലിസ് കസ്റ്റഡിയില്‍ തുടരും.
അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല ഇയാളുടെ ശരീരത്തില്‍ നഖം കൊണ്ടു മുറിഞ്ഞ പാടുകള്‍ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍, പ്രതി ഇയാളാണോ എന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
വെണ്‍മണി സ്വദേശിയും സമീപവാസിയുമായി കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പോലിസ് വീട്ടില്‍ എത്തിയത്. ഈ സമയം മുറിക്കുള്ളില്‍ ഒളിച്ചിരുന്ന ആളെ സംശയത്തില്‍ പിടികൂടുകയായിരുന്നു.
മൂവാറ്റുപുഴയില്‍ ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്ന ടോമി, അവിടെ ജോലി അവസാനിച്ചപ്പോള്‍ പണി ആയുധങ്ങള്‍ കയറ്റികൊണ്ട് വന്ന വാഹനത്തിലാണ് ഇയാള്‍ വെണ്‍മണിയില്‍ എത്തിയത്. കൂടെ വന്നവര്‍ തിരികെ പോയെങ്കിലും ഇയാള്‍ മടങ്ങിപോകാതെ ടോമിയുടെ വീട്ടിലെ പണികള്‍ ചെയ്ത് കഴിയുകയായിരുന്നു.
ജിഷ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നതായി പോലിസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. ആശുപത്രിയിലെ നിരീക്ഷണ കാമറയിലെ ചിത്രവുമായും കസ്റ്റഡിയിലുള്ള യുവാവിന് സാമ്യമുണ്ട്. അതേസമയം, പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. സഹായികളുമൊത്ത് ആശുപത്രിയിലെത്തിയ ഇയാള്‍ കാഷ്വാലിറ്റിയില്‍ നിന്ന് ചികിത്സ തേടിയ ശേഷം വെണ്‍മണിയിലേക്ക് മടങ്ങി.
Next Story

RELATED STORIES

Share it