Idukki local

ഇടുക്കിക്ക് ഇത്തവണയും മന്ത്രിയില്ല

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇത്തവണയും മന്ത്രിയില്ല. എം എം മണിക്കും ഇ എസ് ബിജിമോള്‍ക്കും മന്ത്രിസ്ഥാനമില്ല. എംഎം മണിക്ക് ക്യാബിനറ്റ് പദവിയില്ലാതെ ചീഫ് വിപ്പ് സ്ഥാനം നല്‍കുവാന്‍ തീരുമാനമായി.
ഹൈറേഞ്ച് മേഖല ഏറെ പ്രതീക്ഷയോടെ ഇത്തവണ കാത്തിരുന്നതാണ് എം എം മണിയുടെ മന്ത്രി സ്ഥാനം. ഇന്നലെ വരെ എം എം മണിക്ക് മന്ത്രിസ്ഥാനമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നു നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മണിയേക്കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു പ്രതിക്ഷ. എന്നാല്‍ നിലവില്‍ മണിക്ക് ക്യാബിനറ്റ് പദവിപോലും നല്‍കാതെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. ഇന്നലെ മണിയെ മാറ്റി നിര്‍ത്തിയതുമുതല്‍ ജില്ലയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ ശാന്തരാക്കുന്നതിനും ഹൈറേഞ്ച് നിവാസികളുടെ കണ്ണില്‍പൊടിയിടുന്നതിനും വേണ്ടിയാണ് നിലവില്‍ ചീഫ് വിപ്പ് സ്ഥാനം നല്‍കിയിരിക്കുന്നതെന്ന ആരോപണവും ശകതമാണ്.
മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിലും സിപിഐക്ക് അര്‍ഹമായ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെങ്കിലും ബിജിമോള്‍ ലഭിക്കുമെന്ന അവസാന നിമിഷംവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ചെത്തിയ ബിജിമോള്‍ക്ക് ഇത്തവണയും എംഎല്‍എ ആയി തുടരുവാനാണ് പാര്‍ട്ടിയുടെ നിര്‍ദേശം.
മന്ത്രിസ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ച് വിജയിച്ച എം എം മണിക്ക് മാത്രം പേരിന് ചീഫ് വിപ്പ് സ്ഥാനം നല്‍കി തടിയൂരുകയാണ് ചുരുക്കത്തില്‍ സിപിഎം ചെയ്തിരിക്കുന്നുവെന്ന ആക്ഷേപവും ശക്തമായി.
Next Story

RELATED STORIES

Share it