Flash News

ഇടിയും മിന്നലും: അപകടസാധ്യതയില്‍ മുമ്പില്‍ തളിപ്പറമ്പും കടയ്ക്കലും

എസ് ഷാജഹാന്‍

കൊല്ലം: സംസ്ഥാനത്ത് മിന്നലും ഇടിയും ഏറ്റവും വിപത്ത് വിതയ്ക്കുന്ന പ്രദേശങ്ങളായി കൊല്ലം, കണ്ണൂര്‍ ജില്ലകള്‍. നാശനഷ്ടങ്ങളുടെ കണക്കടിസ്ഥാനത്തിലാണ് അപകടമേഖല നിശ്ചയിക്കുന്നത്.
മഴക്കാലത്തും അല്ലാത്തപ്പോഴും മിന്നലും ഇടിയും ഏറ്റവും വിപത്ത് വിതയ്ക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ തളിപ്പറമ്പിനും കൊല്ലം കടയ്ക്കലിനും പിന്നാലെ നെടുമങ്ങാടും കോട്ടയവുമൊക്കെ ഉള്‍പ്പെടുന്നു. വയനാട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകള്‍ കഴിഞ്ഞാല്‍ മറ്റിടങ്ങള്‍ മിന്നല്‍ അപകടസാധ്യത ഏറെയുള്ള പ്രദേശങ്ങളാണ്. സംസ്ഥാനത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടിയിലും മിന്നലിലും ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതേപ്പറ്റി 2002ന്് ശേഷം സംസ്ഥാനത്ത് കാര്യമായ പഠനമൊന്നും നടത്തിയതായി റിപോര്‍ട്ടുകളില്ല. അതിനാല്‍ തന്നെ കാര്യക്ഷമമായ പ്രതിരോധനടപടിയും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. എസ് മുരളീദാസാണ് സംസ്ഥാനത്തെ ഇടിമിന്നല്‍ പ്രതിഭാസത്തെപ്പറ്റി ആധികാരിക പഠനം നടത്തിയിട്ടുള്ളത്.
റിപോര്‍ട്ട് ചെയ്യുന്ന നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ പഠനത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പും കൊല്ലം ജില്ലയിലെ കടയ്ക്കല്‍, കുമ്മിള്‍ പ്രദേശങ്ങളും അപകടമേഖലയാണ്. കേരളത്തില്‍ ശരാശരി ഓരോ കൊല്ലവും മിന്നലേറ്റ് മരിക്കുന്നത് 72 പേര്‍. കൂടാതെ പരിക്കേല്‍ക്കുന്നത് 112 പേര്‍ക്ക്. മറ്റ് ജീവജാലങ്ങള്‍ക്കും വസ്തുവകകള്‍ക്കും ഉണ്ടാവുന്ന നഷ്ടം ഇതിനേക്കാള്‍ ഭീമം.ക്യുമിലോ നിംബസ് എന്ന പ്രത്യേകതരം മേഘമാണ് ഇടിമിന്നലിന് കാരണം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ 16 കിലോമീറ്റര്‍ വരെ ഉയര്‍ന്നുനില്‍ക്കുന്ന മേഘമാണിത്. വ്യാസം 500 ചതുരശ്ര കിലോമീറ്റര്‍ തൊട്ട് 2500-5000 വരെ. ഈ മേഘത്തിന്റെ സാന്നിധ്യം തളിപ്പറമ്പിലും കടയ്ക്കലിലും നെടുമങ്ങാട്ടുമൊക്കെ കൂടുതലാണ്.
ചില പ്രത്യേക ലോഹങ്ങളുടെ സാന്നിധ്യം തളിപ്പറമ്പിലും കടയ്ക്കലിലും കൂടുതലായതാണ് മിന്നലിന് കാരണമെന്ന നിഗമനം തെറ്റാണ്. ഇതിന് ഒരടിസ്ഥാനവുമില്ലെന്ന് ഡോ. മുരളീദാസും തിരുവനന്തപുരം ലൈറ്റ്‌നിങ് അവേര്‍നസ് ആന്റ് റിസര്‍ച്ച് സെന്ററിലെ (ലാര്‍ക്) ശാസ്ത്രജ്ഞന്‍ ഡോ. വി ശിവകുമാറും പറയുന്നു.
ക്യുമിലോ നിംബസിലെ പ്രക്രിയകള്‍ക്കിടെ പോസിറ്റീവ്, നെഗറ്റീവ് ചാര്‍ജ് വേര്‍പെടും. ഇതില്‍ മിക്കപ്പോഴും നെഗറ്റീവാണ് ഭൂമിയിലേക്ക് മിന്നലായി പ്രവഹിക്കുക സ്വയംപ്രതിരോധം മാത്രമാണ് മുന്‍കരുതല്‍. മിന്നല്‍ ചാലകം (ഘശഴവിേശിഴ ഇീ ിറൗരീേൃ) രക്ഷാമാര്‍ഗമാണ്. പക്ഷേ, വ്യക്തിസുരക്ഷയ്ക്ക് ഇതു പോരാ. പഠനം, ബോധവല്‍ക്കരണം എന്നിവയിലൂടെ അപകടസാധ്യത ഒരു പരിധിവരെ കുറയ്ക്കാം.










Next Story

RELATED STORIES

Share it