ഇടിമിന്നലും മഴയും , എട്ടു ജില്ലകള്‍ക്കു ജാഗ്രതാനിര്‍ദേശം
BY ajay G.A.G2 July 2018 1:30 PM GMT
X
ajay G.A.G2 July 2018 1:30 PM GMT
തിരുവനന്തപുരം : ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു ജില്ലകള്‍ക്കു ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കാണു മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും&ിയുെ; മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ് ബാധകം.
Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT