ഇടിമിന്നലില്‍ ഹോട്ടല്‍ കത്തിനശിച്ചു

വൈത്തിരി: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ലക്കിടിയിലെ താസ ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. മൂന്നുനില ഹോട്ടല്‍ കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും കത്തിനശിച്ചു. ഈ സമയം റസ്‌റ്റോറന്റിലും ഹോട്ടല്‍ മുറികളിലും നിറയെ ആളുകളുണ്ടായിരുന്നു. മുറികളിലെ താമസക്കാരെ ജനലിലൂടെയും ഗ്ലാസ് പാളികള്‍ക്കിടയിലൂടെയും രക്ഷപ്പെടുത്തുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
തീപ്പിടിത്തം മൂലം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എസ്‌ഐ ഹരിലാലിന്റെ നേതൃത്വത്തില്‍ വൈത്തിരി പോലിസും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ടി പി രാമചന്ദ്രന്റെയും ലീഡിങ് ഫയര്‍മാന്‍ പി എം അനിലിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it