Flash News

ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത് വീണ്ടും മേരി കോം; ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം

ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത് വീണ്ടും മേരി കോം; ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം
X


ഹോചിമിന്‍ സിറ്റി (വിയറ്റ്‌നാം): ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത് ഒരിക്കല്‍ കൂടി മേരി കോം. ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞാണ് 34ാം വയസിലും മേരി കോം കരുത്തുകാട്ടിയത്. നീണ്ട
നാലുകളായി റിങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മേരി കോം സ്വര്‍ണ നേട്ടത്തിലൂടെ ഉജ്ജ്വല തിരുച്ചുവരവാണ് കാഴ്ചവച്ചത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ താരത്തിന്റെ അഞ്ചാമത്തെ സ്വര്‍ണ നേട്ടമാണിത്. ആകെ ആറു തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരിക്ക് ഒരു തവണ മാത്രമാണ് ഫൈനലില്‍ കാലിടറിയത്.
വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തറപറ്റിച്ചത്. സ്‌കോര്‍: 5-0. 51 കിലോ ഗ്രാമില്‍ മല്‍സരിച്ചുകൊണ്ടിരുന്ന മേരി കോം ആദ്യമായാണ് ഭാരം കുറച്ച് 48 കിലോ ഗ്രാമില്‍ മല്‍സരത്തിനിറങ്ങിയത്.
ന്ത്യന്‍ ഒളിംപിക് മെഡലിസ്റ്റും അഞ്ച് തവണ ലോക വനിതാ ബോക്‌സിംഗ് ചാംപ്യനുമായ എം സി മേരികോം ജപ്പാന്റെ സുബാസ കൊമുറയ്‌ക്കെതിരെ 5-0 ന്റെ ആധികാരിക ജയം പിടിച്ചെടുത്തായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്.
Next Story

RELATED STORIES

Share it