ഇടയ്ക്കു കയറിയ 'കാഴ്ചക്കാരന്‍' മാരത്തണില്‍ സമ്മാനം നേടി

നെയ്‌റോബി: നെയ്‌റോബി അന്താരാഷ്ട്ര മാരത്തണിന്റെ സമ്മാനദാനച്ചടങ്ങ് കണ്ടവര്‍ ഒന്ന് ഞെട്ടി. അതുവരെ വഴിയരികില്‍ ഓട്ടം കണ്ടുനില്‍ക്കുകയായിരുന്ന ജൂലിയസ് ജോഗു അതാ ഗ്രൗണ്ടില്‍ മെഡലണിഞ്ഞുനില്‍ക്കുന്നു. മെഡല്‍ മാത്രമല്ല, സമ്മാനത്തുകയായ 9,500 ഡോളറും സ്വന്തമാക്കി ഈ 28കാരന്‍.
എന്നാല്‍, 42 കിലോമീറ്റര്‍ ഓട്ടംകഴിഞ്ഞ് അത്‌ലറ്റുകളെല്ലാം ഗ്രൗണ്ടില്‍ തളര്‍ന്നുവീണപ്പോള്‍ ജോഗു മാത്രം ഒരു തുള്ളി വിയര്‍പ്പില്ലാതെ, യാതൊരു ക്ഷീണവും കൂടാതെ മാധ്യമങ്ങളോട് സംസാരിക്കുന്നത് കണ്ടപ്പോള്‍ സംഘാടകര്‍ക്ക് സംശയം. അന്വേഷണം നടത്തിയപ്പോള്‍ എല്ലാവരും ഞെട്ടി.
അതുവരെ വഴിയരികിലെ കാഴ്ചക്കാരനായിരുന്ന ജോഗു അവസാന ലാപ്പില്‍ ആരും കാണാതെ ട്രാക്കില്‍ കയറി ക്ഷീണിച്ച മറ്റ് അത്‌ലറ്റുകളെ അനായാസം ഓടിത്തോല്‍പിച്ച് മെഡല്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അതുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോഷ്വ കിപ്‌കോരിരിനെ അനായാസമായി പിന്തള്ളി സമ്മാനം നേടിയത്. കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ജോഗു മത്സരത്തില്‍ ഓടിയത്. അത്‌ലറ്റ് കൂടിയായ ജോഗുവിനെ പിന്നീട് തട്ടിപ്പിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it