Kollam Local

ഇടയം പ്രദേശത്ത് വ്യാപകമായ മോഷണം; ഒരാള്‍ പിടിയില്‍



അഞ്ചല്‍:അറയ്ക്കല്‍ വില്ലേജിലെ ഇടയത്തും പരിസര പ്രദേശ ത്തും ഏതാനും ദിവസമായി വ്യാപകമായ മോഷണം. ഏത്തക്കു ലകള്‍, റബര്‍ ഷീറ്റ്,പാക്ക്,മരച്ചീനി, മുതലായവയാണ് മോഷണം പോയത്്.ഇടയത്ത് അംബിക മന്ദിരത്തില്‍ സുരേഷ് ബാബുവിന്റെ വാഴത്തോട്ടത്തില്‍ നിന്നും വാഴക്കുലകള്‍, ഇടയത്ത് ശുഭാമ ന്ദിരത്തില്‍ സുരേന്ദ്രന്റെ കൃഷിസ്ഥലത്ത് നിന്നും വാഴക്കുലകള്‍, മരച്ചീനി ,കടുമങ്ങാട് കോണത്ത് വയലില്‍ നിന്നും പാക്ക് ,ഇടയത്ത് വസന്തവിലാസത്തില്‍ സുഗതന്റെ വീട്ടില്‍ നിന്നും റബര്‍ഷീറ്റ് എന്നിവയാണ് മോഷണം നടന്നിട്ടുള്ളതായി പോലിസില്‍ പരാതി ലഭിച്ചിട്ടുള്ളത്. മോഷണക്കേസുമായി  ബന്ധപ്പെട്ട പരാതിയില്‍ ഇടയം മൈനിക്കോട് വിശാഖവിലാസത്തില്‍ നടരാജനെ(40)  കഴിഞ്ഞ ദിവസം അഞ്ചല്‍ പോലിസ് കസ്റ്റഡിയിലെടുത്ത് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it