Idukki local

ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് വേണം: ബാലാവകാശ കമ്മീഷന്‍

തൊടുപുഴ: ആദിവാസി മേഖലയായ ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇടമലക്കുടി സന്ദര്‍ശിച്ച കമ്മീഷന്‍ അംഗങ്ങളാണ് ആദിവാസി മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. അടിസ്ഥാന വികസനങ്ങള്‍ പോലും ഇല്ലാത്ത ഈ മേഖലകളില്‍ സമ്പൂര്‍ണമായ ഒരു വികസനം ലക്ഷ്യമിട്ടുള്ള റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇടമലക്കുടി ഉള്‍പ്പെടെയുള്ള 27 ആദിവാസി കുടികളിലാണ് കമ്മീഷന്‍ സന്ദര്‍ശം നടത്തിയത്. കുടികളിലെ വാസസ്ഥലങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം സമൂലമായ മാറ്റങ്ങളുണ്ടാവണം. അങ്കണവാടി കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. കുടികളില്‍ സ്‌കൂളുകള്‍ ഇല്ലാത്തതു കാരണം വളരെ ചെറു പ്രായത്തില്‍ കുട്ടികള്‍ക്ക് വിദൂരത്ത് പോവേണ്ടി വരുന്നു.അതിനാല്‍ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളുടെ സ്‌നേഹവും പരിചരണവും അവര്‍ക്ക് അന്യമാവുന്നു.
പ്രായമെത്തുന്നതു വരെ കുടികളില്‍ കുട്ടികള്‍ തുടരുന്ന വിധത്തില്‍ യുപി സ്‌കൂള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. റോഡുകളുടെ അവസ്ഥ പരിതാപകരമാണ്.
ഇനിയും വെട്ടമെത്താത്ത കുടികളില്‍ ഉടന്‍ വൈദ്യുതി എത്തിക്കണം. സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്താണെങ്കിലും അവിടെ ഓഫിസ് ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഔദ്യോഗിക കാര്യങ്ങള്‍ക്കായി കുടി നിവാസികള്‍ കിലോമീറ്ററുകള്‍ താണ്ടി ദേവികുളത്തെത്തണം. ദേവികുളം പഞ്ചായത്ത് ഓഫിസാണ് ഇപ്പോള്‍ ഇടമലക്കുടി പഞ്ചായത്ത് ഓഫിസായി പ്രവര്‍ത്തിക്കുന്നത്. ഈ ഓഫിസ് എത്രയും വേഗം ഇടമലക്കുടിയില്‍ സ്ഥാപിക്കണം.
കൃഷി വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനത്തിന്റെ അഭാവം കാര്‍ഷിക മേഖലയിലും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കുടിയിലെ പ്രശ്‌നങ്ങള്‍ സമ്പൂര്‍ണമായി പരിഹരിക്കത്തക്ക വിധമുള്ള റിപോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയത്ത്, മീന കുരുവിള, സില്‍ജി ജോസഫ്,ഷംനാഥ് തുടങ്ങിയ അംഗങ്ങളാണ് ഇടമലക്കുടി സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it