palakkad local

ഇടപാടുകാര്‍ക്ക് പണം നല്‍കാതെ മുങ്ങിയ ചിട്ടിക്കമ്പനിയില്‍ പോലിസ് റെയ്ഡ് നടത്തി



ചെര്‍പ്പുളശ്ശേരി: ചിട്ടിക്കമ്പനിയില്‍ ചേര്‍ന്ന് പണം തരാതെ മുങ്ങിയെന്ന ഇടപാടുകാരുടെ പരാതിയില്‍ പൂട്ടിക്കിടന്ന ചിട്ടിക്കമ്പനിയില്‍ റെയിഡ് നടത്തി. ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന അശ്വനി ചിറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ചെര്‍പ്പുളശ്ശേരി എസ് ഐ പി എം ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയിഡ് നടത്തിയത്.  ചിട്ടിയില്‍ ചേര്‍ന്ന് വഞ്ചിതരായ  മുപ്പത്തിയൊന്നോളം ഇടപാടുകാരുടെ പരാതിയെ തുടര്‍ന്നാണ് കെട്ടിട ഉടമസ്ഥനെ വിളിച്ച് വരുത്തി പുട്ട് പൊളിച്ച് റെയിഡ് നടത്തിയത്. ഓഫീസില്‍ നിന്നും ചില ഫയലുകള്‍ മാത്രമാണ് പോലിസിന് ലഭിച്ചത്. രണ്ട് ലക്ഷം രൂപ വരെ പലരും സ്ഥാപനത്തില്‍ ചിട്ടിയായി നിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ചെര്‍പ്പുളശ്ശേരിയുടെ ഉള്‍പ്രദേശങ്ങളിലുള്ളവരാണ് ഈ സ്ഥാപനത്തില്‍ ഏറെയും ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ളത്. ചെര്‍പ്പുളശ്ശേരി എസ് ഐ പി എം ലിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it