Flash News

ഇടപാടുകള്‍ ഒന്നും വ്യക്തിപരമായ ഉദ്ദേശ്യങ്ങള്‍ക്കായി ചെയ്തതല്ല : കേന്ദ്രമന്ത്രി



ന്യൂഡല്‍ഹി: തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല താന്‍ നികുതി വെട്ടിച്ച് വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതെന്ന് പാരഡൈസ് പേപ്പേഴ്‌സില്‍ ആരോപണ വിധേയനായ കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ.  കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതിന് മുമ്പാണ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഒമിദിയോര്‍ നെറ്റ്‌വര്‍ക്കിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. 2010-2014 കാലഘട്ടത്തിലാണ് ഒമിദിയോര്‍ നെറ്റ്‌വര്‍ക് കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ഒമിദിയോറിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായിരുന്നു താന്‍. അമേരിക്കന്‍ ആസ്ഥാനമായ ഡിലൈറ്റ് ഡിസൈനിനു വേണ്ടിയാണ് ഒമിദിയോര്‍ പ്രതിനിധിയായ താന്‍ ഇടപാടുകള്‍ നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന റിപോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അന്നത്തെ ഇടപാടുകളാണ്. ആ ഇടപാടുകളെല്ലാം നിയമപരവും സത്യസന്ധവുമായാണ് നടന്നത്. 2014 നവംബറില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായതോടെ കമ്പനിയില്‍ നിന്നു രാജിവച്ചു. ബോര്‍ഡില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് ഒരു തരത്തിലുള്ള അനധികൃതമായി പ്രതിഫലം കമ്പനി നല്‍കിയിരുന്നില്ലെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
Next Story

RELATED STORIES

Share it