Second edit

ഇടപഴകുന്നതു നന്ന്

കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു പ്രത്യേകതരം രക്താര്‍ബുദം ഇന്ന് ഏറക്കുറേ നിയന്ത്രണവിധേയമായിട്ടുണ്ട്. അരനൂറ്റാണ്ടു മുമ്പ് അതു ബാധിക്കുന്നവര്‍ മിക്കവാറും മരണമടയുകയായിരുന്നു. ഇന്ന് 90 ശതമാനവും ചികില്‍സയിലൂടെ രോഗവിമുക്തരാവും. എന്നാല്‍, ചികില്‍സയുടെ പ്രത്യാഘാതങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഈ രോഗം പൊതുവില്‍ ദരിദ്രരാജ്യങ്ങളിലെ കുഞ്ഞുങ്ങളെ ബാധിക്കാറില്ല. സമ്പന്നരാജ്യങ്ങളില്‍ സിസേറിയനിലൂടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ അതു കൂടുതല്‍ പിടികൂടുന്നു. ഗവേഷകര്‍ക്കിടയില്‍ അതിന്റെ കാരണങ്ങളെക്കുറിച്ചു വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. എങ്കിലും പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്ന കാര്യം കുഞ്ഞുങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ പ്രതിരോധശേഷി കൂടുന്നുവെന്നാണ്. നേരത്തേ പ്ലേ സ്‌കൂളില്‍ പോവുന്ന കുഞ്ഞുങ്ങള്‍ക്ക് താരതമ്യേന രോഗം വരാറില്ല. ഇതുസംബന്ധിച്ച് പല രാജ്യങ്ങളിലും നടന്ന ഗവേഷണങ്ങള്‍ ആ നിരീക്ഷണത്തെ ബലപ്പെടുത്തുകയായിരുന്നു. ഫഌ പോലുള്ള പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടുമ്പോഴും രോഗം ബാധിക്കാനുള്ള സാധ്യത കൂടുന്നു. ഇടപഴകുന്നതുകൊണ്ട് പരിസരങ്ങളിലെ സൂക്ഷ്മാണുകള്‍ ശരീരത്തില്‍ പ്രവേശിക്കുകയും അത് കുഞ്ഞുങ്ങളിലെ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. സിസേറിയനില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാവില്‍ നിന്ന് പ്രസവവേളയില്‍ സൂക്ഷ്മാണുക്കള്‍ ലഭിക്കാതിരിക്കുന്നതും ഒരു പ്രശ്‌നമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it