kannur local

ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രതിഷേധം



കണ്ണൂര്‍: തദ്ദേശഭരണ സ്ഥാപനത്തിനുള്ള മദ്യനിരോധന ജനാധികാരം 232, 447 വകുപ്പുകള്‍ റദ്ദാക്കിയ ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ വ്യാപക പ്രതിഷേധം. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാന്‍ എ കെ ആന്റണി മുന്നോട്ടുവരണമെന്ന്് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. 1996ല്‍ ചാരായം നിരോധിച്ച് കേരളത്തെ മദ്യനിരോധനത്തിലേക്കു നയിച്ച് മാതൃക കാട്ടിയ ആന്റണിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് ടി പി ആര്‍ നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മല്‍, രാജന്‍ തീയറേത്ത്, ചന്ദ്രന്‍ മന്ന, കെ മുകുന്ദന്‍, കെ പി അബ്ദുല്‍ അസീസ്, കെ ഗോപാലന്‍, എം അനിത, സംസാരിച്ചു. 22ന് രാവിലെ 10നു കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമം മദ്യരാജാക്കന്‍മാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം ജില്ലാ കമ്മിറ്റി വിലയിരുത്തി. നാടിന്റെ സൈ്വര്യജിവിതം തകര്‍ക്കാനുള്ള പ്രവര്‍ത്തനത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ എന്‍ പുഷ്പലത അധ്യക്ഷത വഹിച്ചു. തങ്കമ്മ വേലായുധന്‍, കുഞ്ഞമ്മ തോമസ്, മീര ടീച്ചര്‍, വി രമണി, എം പി വേലായുധന്‍, വി ഉഷ സംസാരിച്ചു.
Next Story

RELATED STORIES

Share it