kozhikode local

ഇടത്-വലത് മുന്നണികള്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു: എസ്ഡിപിഐ

കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍ എസ്ഡിപിഐ മല്‍സരിച്ച കപ്പക്കല്‍, പയ്യാനക്കല്‍, മുഖദാര്‍, കൊമ്മേരി വാര്‍ഡുകളില്‍ വോട്ട് മറിച്ചെന്ന വാര്‍ത്ത യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണെന്ന് നേതാക്കള്‍ അറിയിച്ചു. പരാജയഭീതി പൂണ്ട എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്.
മുസ്‌ലിംലീഗും സിപിഎമ്മുമാണ് ഇതിനു പിന്നില്‍. ഈ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനില്‍ എസ്ഡിപിഐ മല്‍സരിച്ച വാര്‍ഡുകളില്‍ ജയപരാജയം നിര്‍ണയിച്ചത് എസ്ഡിപിഐ ആണെന്നതാണെന്നാണ് പ്രമുഖ പാര്‍ട്ടികളെ വെറളിപിടിപ്പിക്കുന്നതെന്നും മണ്ഡലം ഇലക്ഷന്‍ മോണിറ്ററിങ് കമ്മറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. റാഫി പയ്യാനക്കല്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, പി പി നൗഷിര്‍, ജാഫര്‍ പുതിയകം, റഹൂഫ് കുറ്റിച്ചിറ, എന്‍ സി സക്കീര്‍, അലിമോന്‍ കുറ്റിച്ചിറ, റിയാസ് ആനമാട്, നിഷാദ് പുതിയപാലം, ആഷിഖ് മുഖദാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it