ഇടത് ഐക്യം ശക്തമാണെന്ന് സിപിഐ

ന്യൂഡല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടത് ഐക്യം ശക്തമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഇത് പുനരേകീകരണത്തില്‍ കലാശിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതു പാര്‍ട്ടികളുടെ പുനരേകീകരണത്തിനു വിഘാതമാവുന്ന പ്രത്യയശാസ്ത്ര ഭിന്നതകള്‍ സിപിഎമ്മിനും സിപിഐക്കും ഇടയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മാണോ സിപിഐ ആണോ ഏറ്റവും വലിയ വിപ്ലവ പാര്‍ട്ടിയെന്ന തര്‍ക്കവും ഇരുപാര്‍ട്ടികള്‍ക്കും ഇടയിലില്ല. പുനരേകീകരണം ഇന്ത്യന്‍ ജനത ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. എന്നാല്‍, ഇതിനൊരു മാര്‍ഗരേഖ തയ്യാറാക്കാനാവില്ല. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആരു നയിക്കുമെന്നത് ഓരോ പാര്‍ട്ടിയും മുന്നണിനേതാക്കള്‍ കൂട്ടമായും ആലോചിച്ചു തീരുമാനിക്കും. അതേപ്പറ്റി ഇപ്പോള്‍ പറയാനാവില്ല. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെ കേരളത്തിലെ പ്രബുദ്ധ ജനത വിലയിരുത്തും. ജാതി എന്നത് ഇന്ത്യന്‍ സമൂഹത്തിലെ യാഥാര്‍ഥ്യമാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
Next Story

RELATED STORIES

Share it