ഇടത്തരക്കാര്‍ക്ക് ബാധകമാവുന്ന വ്യതിയാനങ്ങ
BY kasim kzm2 Feb 2018 3:25 AM GMT
kasim kzm2 Feb 2018 3:25 AM GMT
ള്‍ി ശമ്പളവര്ഗ വിഭാഗത്തില്‍ നിന്നുള്ള ആദായനികുതിയില്‍ നികുതി സ്ലാബുകളില്‍ മാറ്റമില്ല. എന്നിരുന്നാലും ഗതാഗത-മെഡിക്കല്‍ ചെലവുകളില്‍ ഇളവിന് 40,000 രൂപയുടെ വരെ സഹായം. (ഈ സൗകര്യം പെന്‍ഷന്‍കാര്‍ക്കും നല്‍കിയിട്ടുണ്ട്). ി മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശവരുമാനത്തില്‍ നികുതിയിളവിനുള്ള പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. ി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം പ്രകാരം ചികില്സാച്ചെലവിലുള്ള കിഴിവ് 50,000 രൂപയാക്കി ഉയര്‍ത്തി. ഗുരുതരമായ രോഗം ബാധിച്ച മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് ഒരു ലക്ഷം രൂപയാവും. ി കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് 100 ശതമാനം നികുതി കിഴിവ് നല്‍കും. കൂടാതെ, 100 കോടിയോളം രൂപയുടെ വിറ്റുവരവുള്ള കര്‍ഷക നിര്‍മാണ കമ്പനികള്‍ക്കായി രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് 100 ശതമാനം നികുതി കിഴിവ് അനുവദിക്കും.ി മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പ്രതിവര്‍ഷം 50,000 രൂപ വരെയുള്ള തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. നിലവില്‍ ഇത് 30,000 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രധാനമന്ത്രി വയവന്ദന യോജന 2020 മാര്‍ച്ച് വരെ നീട്ടും. നിക്ഷേപപരിധി 7.5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT