ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനു വിസിയുടെ പരാതി

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരേ വൈസ് ചാന്‍സലര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. സിന്‍ഡിക്കേറ്റ് യോഗത്തിനിടെ തന്നെ തടഞ്ഞുവച്ചത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിസി പി കെ രാധാകൃഷ്ണന്‍ പരാതി നല്‍കിയത്. യൂനിവേഴ്‌സിറ്റി വളപ്പില്‍ സമരം പാടില്ലെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പോലിസ് കാഴ്ചക്കാരായി നിന്നെന്നും പരാതിയില്‍ പറയുന്നു. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ എ റഹീം, ഡോ. പി രാജേഷ് കുമാര്‍, ഡോ. കെ ഷാജി, പ്രതിന്‍ സാജ് കൃഷ്ണ എന്നിവര്‍ക്കെതിരേയാണ് പരാതി. ഡിസംബര്‍ 6നു നടന്ന യോഗത്തിനിടെ തന്നെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. പൊതുസേവകനെന്ന നിലയിലുള്ള ജോലി തടസ്സപ്പെടുത്തുകയും മനുഷ്യാവകാശങ്ങള്‍ തടയുകയും ചെയ്തു. ഇത് കണക്കിലെടുത്ത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് വിസിയുടെ ആവശ്യം. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തിയതും തനിക്ക് പുറത്തു കടക്കാന്‍ തടസ്സമായിയെന്നും പരാതിയിലുണ്ട്. വിസിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it