Flash News

ഇടതു സര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: ഇമാംസ് കൗണ്‍സില്‍

ഇടതു സര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: ഇമാംസ് കൗണ്‍സില്‍
X
ആലുവ: കേരള സര്‍ക്കാര്‍ ഇസ്‌ലാമിക പണ്ഡിതന്മാരെയും പ്രഭാഷകരെയും ഭീകര നിയമങ്ങള്‍ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ അത്യുല്‍സാഹം കാണിക്കുന്നതിലൂടെ സര്‍ക്കാരിന്റെ മുസ്്‌ലിം വിരുദ്ധ വര്‍ഗീയ മുഖമാണ് പുറത്തു വരുന്നതെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി.



കൊടും വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച് അനുയായികളെ ആവേശഭരിതരാക്കുകയും നിരവധി കേസുകള്‍ ചുമത്തപ്പെടുകയും ചെയ്തിട്ടുള്ള സംഘപരിവാര നേതാക്കള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുമ്പോഴാണ് നിസ്സാര വിഷയങ്ങളുടെ പേരില്‍ എം എം അക്ബര്‍, ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വിര്‍ പോലുള്ളവര്‍ക്കെതിരേ കേസെടുത്ത് മുസ്്‌ലിം വേട്ടയ്ക്ക്   ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മാസ്റ്റര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ഇടതു സര്‍ക്കാരിന്റെ അമിതാവേശവും  ഇസ്‌ലാമിനെ പരിഹാസ്യമാക്കുകയും മുസ്്‌ലിം വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന തരം വിദ്യാര്‍ഥി സംഘടനയുടെ സമരാഭാസങ്ങളും മുസ്‌ലിം പൊതുസമൂഹം ഗൗരവമായിട്ടാണ് കാണുന്നത്. ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും പിന്മാറുന്നില്ലെങ്കില്‍ സര്‍ക്കാരിനെതിരേ സമരത്തിന് പള്ളി ഇമാമുമാര്‍ നേതൃത്വം കൊടുക്കുമെന്ന് യോഗം ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it