Flash News

ഇടതുമുന്നണി വര്‍ഗീയത ഇളക്കിവിട്ടു, ബിജെപി വോട്ടു മറിച്ചു-ചെന്നിത്തല

ഇടതുമുന്നണി വര്‍ഗീയത ഇളക്കിവിട്ടു, ബിജെപി വോട്ടു മറിച്ചു-ചെന്നിത്തല
X


തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഇടതുമുന്നണി വര്‍ഗീയത ഇളക്കിവിടുകയും ഔദ്യോഗിക സംവിധാനങ്ങള്‍ പൂണമായും ദുരുപയോഗപ്പെടുത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജന്‍ഡ നടപ്പാക്കുന്നതിന് ബിജെപി ഇടതുപക്ഷത്തിന് വോട്ടു മറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടായെങ്കിലും യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു പോറലും സംഭവിച്ചില്ലെന്നാണു തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതെന്നും  ഒറ്റ ഉപതിരഞ്ഞെടുപ്പു വിജയത്തിന്റെ പേരില്‍ ഇടതു മുന്നണി അഹങ്കരിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നടന്ന മൂന്നു ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടിലും ജയിച്ചത് യുഡിഎഫ് ആണ് എന്നതും മറക്കരുത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇടതു മുന്നണി ഒരു ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നത്
ഈ ഒറ്റ വിജയത്തിലൂടെ സര്‍ക്കാരിന്റെ എല്ലാ ദുഷ്‌ചെയ്തികള്‍ക്കും ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്നു കരുതുന്ന മുഖ്യമന്ത്രി മൂഢസ്വര്‍ഗ്ഗത്തിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍  1450 വോട്ട്് യുഡിഎഫിന് ലഭിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. 44,897 വോട്ടാണ് യുഡിഎഫിനു ലഭിച്ചതെങ്കില്‍ ഇത്തവണ 46,347 വോട്ടു ലഭിച്ചിട്ടുണ്ട്. ഇടതു മുന്നണി ഇത്ര നെറികെട്ട പ്രചാരണം നടത്തിയിട്ടും യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ വോട്ടുകളില്‍ വന്‍ ഇടിവുണ്ടായി. ഈ വോട്ടുകള്‍ ബിജെപി ഇടതുമുന്നണിക്കു നല്‍കുകയാണു ചെയ്തത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി അജന്‍ഡ നടപ്പാക്കുന്നതിന് അവര്‍ വോട്ടു മറിക്കുകയായിരുന്നു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ മറവില്‍ മുഖ്യമന്ത്രി നേരിട്ടു ജാതി, മത സംഘടനകളുടെ യോഗം വിളിച്ചത് തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണെന്ന് വ്യക്തമാവുകയാണെന്നും  ചെന്നിത്തല ആരോപിച്ചു.
Next Story

RELATED STORIES

Share it