Idukki local

ഇടതുമുന്നണിയോട് പത്ത് ചോദ്യങ്ങളുമായി ഡിസിസി



നെടുങ്കണ്ടം: എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പത്ത് ചോദ്യങ്ങളുമായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.1. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു. 2.2252 പട്ടയം മാത്രം നല്‍കി കൃഷിക്കാരെ പറ്റിച്ചത് എന്തിന്. ഉപാധിരഹിത പട്ടയവും പത്തുചെയിന്‍ മേഖലയിലെ പട്ടയവും നല്‍കാത്തതെന്ത്. 3. ദേവികുളം സബ്കലക്ടര്‍ക്കെതിരെ സി.പി.എം നടത്തിയ സമരനാടകം എന്തിന്. 4. സ്വന്തം ഭൂമിയില്‍ നട്ടുവളര്‍ത്തിയ 28 ഇനം മരങ്ങള്‍ മുറിക്കാമെന്ന് പ്രഖ്യാപിച്ചിട്ട് എന്തുകൊണ്ട് ഉത്തരവിറക്കിയില്ല. 5. നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില വര്‍ദ്ധിച്ചിട്ട് എന്ത് നടപടി സ്വീകരിച്ചു 6. മന്ത്രി എം എം മണിയുടെ മണ്ഡലത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ട് എന്ത് നടപടിയാണ് കൈക്കൊണ്ടത്. 7. കാര്‍ഡമം രജിസ്‌ട്രേഷന്‍ എന്തുകൊണ്ട് വിതരണം നടത്തുന്നില്ല. 8. കുരുമുളക്, ഏലക്കാ എന്നിവയുടെ വില കുത്തനെ കുറഞ്ഞിട്ടു എന്ത് നടപടിയെടുത്തു. 9. ഇടുക്കി മെഡിക്കല്‍ കോളജ് കുട്ടികളെ തിരികെ കൊണ്ടുവന്ന് പൂര്‍ണതോതിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടു എന്തുകൊണ്ട് നടപ്പായില്ല. 10. ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ ഏതെങ്കിലും തോട്ടം തുറന്നോ. ഈ ചോദ്യങ്ങള്‍ക്ക് ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കളും മന്ത്രി എം എം മണിയും മറുപടി പറയണമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it