ഇടതുമുന്നണിയുടെ ജനകീയ അടിത്തറ നഷ്ടപ്പെടും: എ കെ ആന്റണി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. യുഡിഎഫ് സര്‍ക്കാരിന് അനുകൂല തരംഗമാണ് കേരളത്തിലുള്ളത്. ഇതു വോട്ടായി മാറുമെന്നും അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടാവുമെന്നും ആന്റണി പറഞ്ഞു. വടക്കേ ഇന്ത്യയില്‍നിന്നുള്ള ഭയാനകമായ വാര്‍ത്തകള്‍ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയെ അനുകൂലിക്കുന്നവര്‍ക്കുപോലും ഇക്കാര്യങ്ങളില്‍ എതിര്‍പ്പുണ്ട്. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചിട്ടേയുള്ളൂ. സര്‍ക്കാരിന്റെ കരുണയുടെ മുഖം ജനങ്ങള്‍ ഓര്‍ക്കുമെന്നും ആന്റണി പറഞ്ഞു.യുഡിഎഫും ബിജെപിയും തകരും: എസ്ആര്‍പിതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാവും. എന്നാല്‍ യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പില്‍ തകരുമെന്നും എസ്ആര്‍പി പറഞ്ഞു.പിണറായിയുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം: വി എം സുധീരന്‍തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് തകരുമെന്ന സിപിഎം പിബി അംഗം പിണറായി വിജയന്റെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്വപ്‌നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബാര്‍ കോഴക്കേസ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതായി തോന്നുന്നില്ല. പ്രാദേശിക വിഷയങ്ങളും സ്ഥാനാര്‍ഥികളുമാണ് ചര്‍ച്ചയാവുന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പിനെ ബാര്‍ വിഷയം പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.എസ്എന്‍ഡിപി സഖ്യം ഗുണം ചെയ്യും: ഒ രാജഗോപാല്‍തിരുവനന്തപുരം: എസ്എന്‍ഡിപിയുമായി ഉണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിക്കെതിരെ നടത്തിയ ദുഷ്പ്രചാരണങ്ങള്‍ സിപിഎമ്മിനും യുഡിഎഫിനും തിരിച്ചടിയാവും. അവസാനഘട്ടം വരെ ബിജെപിക്ക് വോട്ടുചെയ്യരുതെന്ന ആവശ്യവുമായാണ് ഇടതു വലതു കക്ഷികള്‍ വോട്ടര്‍മാരെ സമീപിച്ചത്. ഇതിനു പിന്നിലെ ഒത്തുകളി ജനം തിരിച്ചറിയും. സംസ്ഥാനത്തു ബിജെപി തരംഗമാണുള്ളതെന്നും രാജഗോപാല്‍ പറഞ്ഞു.അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരാവും വിധിയെഴുത്ത്: എം എ ബേബിതിരുവനന്തപുരം: അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ വിധിയെഴുത്താവും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം പിബി അംഗം എം എ ബേബി. എല്‍ഡിഎഫിനോട് അനുകൂല മനോഭാവമാണ് ജനങ്ങള്‍ക്ക്. അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമുണ്ടാവും. ബിജെപി-എസ്എന്‍ഡിപി രാഷ്ട്രീയ കൂട്ടുകെട്ടിന് പുറപ്പെടുന്നത് വലിയ അസംബന്ധമാണെന്നു ജനങ്ങള്‍ക്കറിയാം. അവിശുദ്ധ സഖ്യത്തിനു പുറപ്പെട്ട വെള്ളാപ്പള്ളി നടേശനും കുടുംബവും തുറന്നുകാട്ടപ്പെട്ടുവെന്നും ബേബി പറഞ്ഞു.
Next Story

RELATED STORIES

Share it