kannur local

ഇടതുമന്ത്രിസഭ അധികാരത്തില്‍; ജില്ലയിലെങ്ങും ആഹ്ലാദം

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭ അധികാരമേറ്റതില്‍ ജില്ലയില്‍ പലയിടത്തും ആഹ്ലാദം. ഇടതുമുന്നണി പ്രവര്‍ത്തകര്‍ മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഘോഷിച്ചു.
എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക കമ്മിറ്റികള്‍ മുഖേനയും വിവിധ സാംസ്‌കാരിക-സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വായനശാലകളിലും മറ്റും ബിഗ് സ്‌ക്രീനുകള്‍ സംഘടിപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറിയില്‍ ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ച് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യമൊരുക്കി.
പലരും പടക്കം പൊട്ടിച്ചും റാലികള്‍ നടത്തിയും ആഘോഷത്തില്‍ പങ്കാളികളായി. വിവിധ സ്ഥാപനങ്ങളിലും മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്തു. സിപിഎം പ്രാദേശിക കമ്മിറ്റികളുടെയും പോഷകസംഘടനകളുടെയും ആഭിമുഖ്യത്തില്‍ പലയിടത്തും പായസവിതരണം നടന്നു.
ജന്‍മനാട്ടില്‍ കുട്ടികള്‍ മുതല്‍ പിണറായി വിജയന്റെ സമപ്രായക്കാര്‍ വരെ ആഘോഷത്തില്‍ പങ്കെടുത്തു. സ്ത്രീകളും യുവാക്കളുമെല്ലാം ആഘോഷത്തില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it