Kottayam Local

ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധം; എംജി യൂനിവേഴ്‌സിറ്റിയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരാനായില്ല

കോട്ടയം: ഇടുപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ സമരം മൂലം ഇന്നലെ നടക്കേണ്ടിയിരുന്ന സിന്‍ഡിക്കേറ്റ് യോഗം ചേരാനായില്ല. ഇതോടെ വരും ദിവസങ്ങളില്‍ സര്‍വകലാശാല കൂടുതല്‍ പ്രതിസന്ധിയിലേയ്ക്കു നീങ്ങും.
സര്‍വകലാശാലയിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലെ സിന്‍ഡിക്കേറ്റ് വിളിച്ചിരുന്നത്. എന്നാല്‍, രാവിലെ എംജി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റ് ഹാളിലും പരിസരത്തും പ്രതിഷേധവുമായെത്തി. ഹാളിനുള്ളിലേയ്ക്കുള്ള വാതിലുകള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ അംഗങ്ങള്‍ക്ക് അകത്തേയ്ക്കു പ്രവേശിയ്ക്കാനായില്ല. ഇതോടെ സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കിയതായി വൈസ് ചാന്‍സിലര്‍ ഡോ. അറിയിക്കുകയായിരുന്നു.
കോളജുകളുടെ അനുമതികള്‍ അടക്കം ഒട്ടേറെ സുപ്രധാന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റിനു മുമ്പില്‍ ചര്‍ച്ചയ്ക്കായി എത്തിയത്. കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും സിന്‍ഡിക്കേറ്റ് പരിഗണിയ്‌ക്കേണ്ടിയിരുന്നതാണ്.
കൂടാതെ ഗവേഷക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഫയലും സിന്‍ഡിക്കേറ്റിനു മുമ്പിലെത്തി. മറ്റു പ്രധാന ഫയലുകളും പരിഗണനയിലുണ്ടായിരുന്നു. സമരത്തെ തുടര്‍ന്നു യോഗം ചേരാനാവാത്തതോടെ ഈ ഫയലുകളെ സംബന്ധിച്ചുള്ള കാര്യങ്ങളും അവതാളത്തിലായി. സമരം നടത്തി സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളെ തര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം. യോഗം ചേരാന്‍ സമരക്കാരെ നീക്കാന്‍ പോലിസ് ഇടപെട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.
Next Story

RELATED STORIES

Share it