ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് സിപിഐ (എംഎല്) റെഡ് ഫഌഗ്
BY Sumeera SMR19 April 2016 3:48 AM GMT
Sumeera SMR19 April 2016 3:48 AM GMT
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് സിപിഐ (എംഎല്) റെഡ് ഫഌഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം സമാനതകളില്ലാത്ത രീതിയില്‍ അഴിമതിയിലാറാടിയ യുഡിഎഫ് ഭരണമാണ് ഉണ്ടായത്. എല്ലാ മന്ത്രിമാര്‍ക്കെതിരേയും അഴിമതിക്കേസുകള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുകയാണ്. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് ജയകുമാര്‍ പറഞ്ഞു. അഴിമതി, വിലക്കയറ്റം, പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച, കര്‍ഷക ആത്മഹത്യ തുടങ്ങിയ ജനവിരുദ്ധ നയങ്ങളുടെ ദുരനുഭവങ്ങള്‍ പേറിയാണ് കേരള ജനത പോളിങ് ബൂത്തിലേക്ക് പോവാനിരിക്കുന്നത്. ഈ അവസ്ഥ മുതലെടുക്കാനാണ് സംഘപരിവാരം, ബിഡിജെഎസ് ജാതി-രാഷ്ട്രീയ ശക്തികളുടെ ശ്രമമെന്നും എം എസ് ജയകുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT