Kottayam Local

ഇടതുപക്ഷത്തിന്റേത് മനുസ്മൃതിയില്‍ അധിഷ്ടിതമായ ബ്രാഹ്്മണിത്വ കാഴ്ചപ്പാട്: പി കെ ഉസ്്മാന്‍

കോട്ടയം: മനുസ്മൃതിയില്‍ അധിഷ്ടിതമായ ബ്രാഹ്്മണിത്വ കാഴ്ചപ്പാടാണ് ഇടതുപക്ഷം പുലര്‍ത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്്മാന്‍. മുന്നാക്ക ജാതിസംവരണം ഏര്‍പ്പെടുത്തിയ ഇടതുസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പിറവി മുതല്‍ തുടരുന്നതാണ് സവര്‍ണപ്രീണനം. ഇഎംഎസ് സര്‍ക്കാര്‍ രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ ആദ്യം പഠിച്ചത് ജാതി സംവരണം തുടരുന്നതിനെ കുറിച്ചാണ്. സാമ്പത്തിക സംവരണം മതിയെന്നും ജാതി സംവരണം തുടരേണ്ടതില്ലെന്നുമാണ് അവര്‍ തീരുമാനത്തിലെത്തിയത്. ആദിവാസി-ദലിത് സമൂഹങ്ങള്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ ഭരണസിരാകേന്ദ്രങ്ങളിലെത്തിയാല്‍ അത് ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്ന വിചിത്രവാദമാണ് നിരത്തിയത്. പിന്നാക്കക്കാര്‍ക്ക് ബുദ്ധിയില്ലെന്ന് സ്ഥാപിച്ച് ഭരിക്കേണ്ടവരല്ല, ഭരിക്കപ്പെടേണ്ടവരാണെന്ന ബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഭരണഘടനയില്‍ ഒരിടത്തും സാമ്പത്തിക സംവരണത്തെ കുറിച്ച് പറയുന്നില്ല. സാമൂഹികമായും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നാക്കത്തിലായ വലിയൊരു ജനവിഭാഗത്തെ അധികാരത്തില്‍ പങ്കാളിത്തം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. ജനസംഖ്യാനുപാതികമായ സംവരണമാണ് നടപ്പാക്കേണ്ടത്. എന്നാല്‍, അതിനെ മറികടക്കുന്ന തരത്തില്‍ സംവരണത്തിന്റെ അന്തസ്സത്തയെയും ആത്മാവിനെയും ചോദ്യംചെയ്താണ് സാമ്പത്തിക സംവരണം കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംവരണമെന്നത് ജോലികിട്ടാന്‍ വേണ്ടി മാത്രമുള്ള പദ്ധതിയല്ലെന്ന് റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി ഐ ബോസ് അഭിപ്രായപ്പെട്ടു. എല്ലാ കാലത്തും വിവാദമായ പ്രശ്‌നമാണ് സംവരണം. സാമ്പത്തികം അടിസ്ഥാനമാക്കിയല്ല, സാമൂഹികനീതിയില്‍ അധിഷ്ടിതമായ സംവരണമാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു.പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്്മല്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ഉസ്്മാന്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ്, ജില്ലാ സെക്രട്ടറി കെ യു അലിയാര്‍, ജില്ലാ ഖജാഞ്ചി സിയാദ് വാഴൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ അഫ്‌സല്‍, അശ്‌റഫ് ആലപ്ര, കോട്ടയം മണ്ഡലം ജനറല്‍ സെക്രട്ടറി ഷെഫീഖ് റസ്സാഖ്, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് പി എ മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it