Flash News

ഇടതുപക്ഷത്തിന്റെ ജനകീയ സ്വാധീനം ആര്‍എസ്എസിന് ഭയം : മറിയം ധാവ്‌ല



അടൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ജനകീയ സ്വാധീനത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ആര്‍എസ്എസ് നിരന്തരം അക്രമം അഴിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ല. അടൂരില്‍ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ 51ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വര്‍ഗീയശക്തികള്‍ കോണ്‍ഗ്രസ്സിനെയും ചെറുപാര്‍ട്ടികളെയും വിഴുങ്ങുകയും നേതാക്കളെ വിലയ്‌ക്കെടുക്കുകയുമാണ്. എന്നാല്‍, അവര്‍ക്ക് ഇടതുപക്ഷത്തെ വിലയ്‌ക്കെടുക്കാനാവില്ല. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ ന്യൂനപക്ഷങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ഭാരത് മാതാ, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും അവരുടെ വിവാഹങ്ങള്‍ അലങ്കോലമാക്കുകയും സദാചാരഗുണ്ടകള്‍ സമാന്തര പോലിസായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി അവര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം എ നാസര്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന സെക്രട്ടറി പി എസ് ശിവപ്രസാദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം ദിലീപ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it