Flash News

ഇടതുപക്ഷം കയ്യേറ്റക്കാരുടെ മുന്നണിയായെന്ന് ചെന്നിത്തല

ഇടതുപക്ഷം കയ്യേറ്റക്കാരുടെ മുന്നണിയായെന്ന് ചെന്നിത്തല
X
തിരൂര്‍ : ഇടതുപക്ഷം കയ്യേറ്റക്കാരുടെ മുന്നണിയായി മാറിയിരിക്കുകയാണെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തോടനുബന്ധിച്ച് തിരൂരില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് ജനപ്രതിനിധികളുടെ കയ്യേറ്റം സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടിയ്ക്ക് പുറമെ ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച വാര്‍ത്തയും പുറത്തു വന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അറിവോടെയാണിതെല്ലാം നടക്കുന്നത്. ജോയ്‌സ് ജോര്‍ജിന് എംപിയായി തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്- ചെന്നിത്തല ആരോപിച്ചു
Next Story

RELATED STORIES

Share it