Flash News

ഇടതുപക്ഷം ഒരു പാര്‍ട്ടിയുടെയും കുത്തകയല്ല : കാനം



തിരുവനന്തപുരം: ഇടതുപക്ഷം എന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതാണെന്നുള്ളത് മിഥ്യാധാരണയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സിഎംപിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച “”ദേശീയ രാഷ്ട്രീയത്തില്‍ ഇടതു മതേതര മുന്നണിയുടെ പ്രസക്തി’’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഒരു പാര്‍ട്ടിയുടെയും കുത്തകയല്ല. വിശാല ഇടതുപക്ഷ ഐക്യത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്നും കാനം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ വലിയ ഭയപ്പാടിലാണെന്നും രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയം എന്ന വികാരമണെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ അഡ്വ. ജി സുഗുണന്‍ അധ്യക്ഷത വഹിച്ചു.  ബേബി ജോണ്‍, ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, സിഎംപി സംസ്ഥാന സെക്രട്ടറി കെ ആര്‍ അവിന്ദാക്ഷന്‍ സെമിനാറില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it